Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പി.വി അൻവറിന്റെ ഭാര്യാപിതാവിന്റെ തടയണ പൊളിക്കാത്തതെന്ത്; കലക്ടറോട് ഹൈക്കോടതി

കൊച്ചി- പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ അനധികൃത തടയണ പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ മലപ്പുറം ജില്ലാ കലക്ടറുടെ വിശദീകരണം തേടി. ഒരുവർഷം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നു നിലമ്പൂർ സ്വദേശി എം.പി. വിനോദ് സമർപ്പിച്ച കോടതി അലക്ഷ്യഹരജിയിലാണ് മലപ്പുറം കലക്ടറോട്  ജസ്റ്റിസ് എൻ. നഗരേഷ് വിശദീകരണം തേടിയത്.  
 മലപ്പുറം ജില്ലാ കലക്ടർ വി.ആർ. പ്രേംകുമാർ, ചെറുകിട ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ ഇ.പി. ബാലകൃഷ്ണൻ എന്നിവരോട് രണ്ടാഴ്ചക്കകം വിശദമായ സത്യവാംഗ്മൂലം സമർപ്പിക്കാൻ ഉത്തരവിട്ടത്. കേസ് 25 ന് വീണ്ടും പരിഗണിക്കും. പി.വി. അൻവർ എം.എൽ.എയുടെ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണ് ജില്ലാ കലക്ടർ ഉത്തരവ് നടപ്പാക്കാത്തതെന്നു ഹരജിയിൽ ആരോപിച്ചു.

Latest News