കാത്തുനിന്നിട്ടും സ്‌കൂള്‍ ബസ് വന്നില്ല, നിരാശരായി കുട്ടികള്‍

ദുബായ്- ഡ്രൈവര്‍മാരുടെ കുറവുമൂലം സ്‌കൂള്‍ ബസുകള്‍ ഓടിക്കാനാവാത്തതിനാല്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താനായില്ല. സ്‌കൂളില്‍പോകാന്‍ തയാറായി ബസിന് കാത്തുനിന്നെങ്കിലും പല കുട്ടികള്‍ക്കും നിരാശയായിരുന്നു ഫലം. കോവിഡ് മൂലം അടച്ചിട്ട സ്‌കൂളുകള്‍ കഴിഞ്ഞ ദിവസമാണ് തുറന്നത്.
പ്രശ്‌നം അതിവേഗം പരിഹരിക്കുമെന്നും യോഗ്യരായ ഡ്രൈവര്‍മാരെ ഉടന്‍ കണ്ടെത്തുമെന്നും വിവിധ സ്‌കൂളുകള്‍ അറിയിച്ചു.
മൂന്നാം തീയതിയാണ് ദുബായില്‍ സ്‌കൂളുകള്‍ തുറന്നത്. മാസങ്ങള്‍ക്ക് ശേഷമുള്ള ഒത്തുചേരലിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും. മുഴുവന്‍ വിദ്യാര്‍ഥികളേയും സ്‌കൂളുകളില്‍ എത്തിക്കാന്‍ അനുമതിയുണ്ട്. എങ്കിലും സ്‌കൂള്‍ ബസുകള്‍ ലഭ്യമാകാന്‍ ഒരാഴ്ചയെങ്കിലുമെടുക്കുമെന്നാണ് കരുതുന്നത്.

 

Latest News