അബുദാബി- ഇലക്ട്രോണിക് രേഖകള്‍ വ്യാജമായുണ്ടാക്കുന്നവര്‍ക്ക് കര്‍ശന താക്കീതുമായി യു.എ.ഇ. ഇത് ഐ.ടി നിയമത്തില്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യമാണെന്നും ഒന്നരലക്ഷം മുതല്‍ ഏഴര ലക്ഷം വരെ ദിര്‍ഹം പിഴ ലഭിക്കാമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ത കുറങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന ശിക്ഷയുണ്ടാകുമെന്ന് പറഞ്ഞു. നിയമബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്.