റിയാദ്- ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി ഒരു വർഷമാക്കി ചുരുക്കി ഓൺലൈനായി പുതുക്കുന്നത് സംബന്ധിച്ച് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പഠനം നടത്തുന്നു. ലൈസൻസ് പുതുക്കാനുള്ള ചാർജും പുതുക്കൽ വൈകിയാലുള്ള പിഴയും സംബന്ധിച്ചും അന്തിമ തീരുമാനമെടുത്ത ശേഷം മാത്രമേ വ്യവസ്ഥ നടപ്പിലാക്കുകയുള്ളൂ.
വാഹനാപകടങ്ങൾ സംഭവിച്ചാൽ കാര്യക്ഷമമായി ഇടപെടുന്നതിന് നജ്ം കമ്പനി ഉദ്യോഗസ്ഥർക്ക് ട്രാഫിക് വിഭാഗം ശിൽപശാല സംഘടിപ്പിക്കും. നിലവിൽ നജ്ം കമ്പനിയുടെ ഇടപെടലുകൾ പരാതികളുള്ളതിനാലാണിത്. വാഹനങ്ങൾക്ക് ഇൻഷുറെടുക്കാതിരിക്കുന്നത് നിയമ വിരുദ്ധമാണെന്നും അതിനാൽ അതിന് പിഴ ഈടാക്കുകയും ചെയ്യും. വാഹനം മറ്റേതെങ്കിലും നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെട്ടാൽ ഇൻഷുറൻസ് പരിശോധിക്കുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.