കണ്ണൂർ : കണ്ണൂരിൽ വീടിന്റെ മച്ച് തകർന്നു വീണ് വീട്ടമ്മ മരിച്ചു. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ പൊടിക്കുണ്ട് കോയി വീട്ടിൽ വസന്ത (60) യാണ് മരിച്ചത്. .മകൻ ഷിബുവിന് ഗുരുതരമായി പരിക്കേറ്റു. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. മരത്തിന്റെ ബീം ഉപയോഗിച്ചുണ്ടാക്കിയ സീലിംഗ് തകർന്നുവീഴുകയും കട്ടിൽ ഉൾപ്പെടെയുള്ള വസ്തുക്കൾ വസന്തയുടെ ശരീരത്തിലേക്ക് പതിക്കുകയുമായിരുന്നു.
സംഭവം അറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്‌സ് എത്തി വസന്തയെ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വസന്ത മരണമടഞ്ഞു 50 വർഷത്തോളം പഴക്കമുള്ള വീടിന്റെ മച്ച് ദ്രവിച്ച തകർന്നുവീഴുകയായിരുന്നു വസന്തയുടെ ഭർത്താവും മറ്റൊരു മകനും സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.