തിരുവനന്തപുരം : ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ച് യുവാക്കൾ മരിച്ചു. വെഞ്ഞാറമ്മൂട് കന്യാകുളങ്ങരയിൽ ഇന്നലെ അർധരാത്രിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ ഇടുക്കുംതല സ്വദേശി അഭിഷേക് (22) വെഞ്ഞാറമ്മൂട് സ്വദേശി രാഹുൽ എന്നിവരാണ് മരിച്ചത്. രാഹുലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അരുണിന് ഗുരുതര പരിക്കേറ്റു.
കന്യാകുളങ്ങര പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ജീപ്പിലിടിക്കുകയും ഉടൻ തീപിടിക്കുകയുമായിരുന്നു. അഭിഷേകിനും രാഹുലിനും സാരമായി പൊള്ളലേറ്റിരുന്നു.