ദുബായ് - ഗാന്ധിജയന്തി ദിനത്തില്‍ ബുര്‍ജ് ഖലീഫയില്‍ വിരിഞ്ഞ ഗാന്ധിച്ചിത്രം കാണാന്‍ മലയാളികളടക്കം നൂറുകണക്കിനാളുകള്‍ എത്തി. വിശേഷാവസരങ്ങളില്‍ ബുര്‍ജ് ഖലീഫയും അതിനനുസൃതമായ വര്‍ണങ്ങള്‍ അണിയാറുണ്ട്. ഇത്തവണ കറുപ്പിലും വെളുപ്പിലും വിരിഞ്ഞ ഗാന്ധിയെയാണ് ബുര്‍ജില്‍ കണ്ടത്. മഹാത്മജിയുടെ 152 ാം ജന്മദിനമാണ് കഴിഞ്ഞുപോയത്. ദുബായ് എക്‌സ്‌പോക്കെത്തിയ വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ ഗാന്ധി ജയന്തി പ്രമാണിച്ച് പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.