റിയാദ്- സൗദിയില്‍ ബൂഫിയകളടക്കമുള്ള ഭക്ഷണ ശാലകളിലും കോഫീഷോപ്പ്, ജ്യൂസ് കടകള്‍ തുടങ്ങിയവയിലും നിശ്ചിത ശതമാനം സൗദിവല്‍ക്കണം നിലവില്‍വന്നു. റെസ്റ്റോറന്റുകളില്‍ 20 ശതമാനമാണ് സൗദിവത്ക്കരണം. ഇതിനായി നല്‍കിയ സമയപരിധി ഇന്നലെ അവസാനിച്ചു.
മാളുകള്‍ക്കും ഷോപ്പിംഗ് സെന്ററുകള്‍ക്കും ഉള്ളിലാണ് ഇത്തരം സ്ഥാപനങ്ങളെങ്കില്‍ 40 ശതമാനം സൗദിവത്ക്കരണം നടപ്പിലാക്കണം. നാലോ അതിലധികം തൊഴിലാളികളോ ഉണ്ടെങ്കിലാണ് സൗദിവത്കരണം ബാധകമാകുക.
ഡ്രിംഗ്‌സ്, കൂള്‍ ഐറ്റംസ്, ഐസ്‌ക്രീം കടകൡ 30 ശതമാനം സൗദിവത്ക്കരണം നടപ്പിലാകണം. മാളുകള്‍ക്കള്ളിലാണെങ്കില്‍ 50 ശതമാനം. രണ്ടോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ കരാര്‍ ബാധകമാകും. മൊബൈല്‍ ഐസ് ക്രീം, ഫുഡ് ഐറ്റംസ്, ഡ്രിംഗ്‌സ് യൂനിറ്റുകള്‍ ഇനി മുതല്‍ സൗദികള്‍ക്ക് മാത്രമാണ് അനുമതി.
കാന്റീന്‍, ഫാക്ടറി, സ്‌കൂള്‍, ആശുപത്രി, മദ്രസ എന്നിവിടങ്ങളിലെ കഫ്റ്റീരീയകള്‍, അപാര്‍ട്ടുമെന്റുകള്‍ക്കുള്ളിലെ റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും എന്നിവ സൗദിവത്ക്കരണ നിബന്ധനയില്‍നിന്നൊഴിവാകും. ക്ലീനിംഗ്, ലോഡിംഗ് ആന്റ് അണ്‍ലോഡിംഗ് ജോലികളില്‍ സൗദിവത്ക്കരണ മില്ല.