മസ്‌കത്ത്- ഒമാനില്‍ ഷാഹീന്‍ ചുഴലിക്കാറ്റിനു പിന്നാലെ ഒരു കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.
കാണാതായ കുട്ടിയുടെ മൃതദേഹം മസ്‌കത്തിലെ അല്‍ അമീറാത്ത് വിലായത്തിലാണ് കണ്ടെത്തിയത്.
ചുഴലിക്കാറ്റ് ബാധിച്ചതായി അല്‍ അമീറാത്തിലെ നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളെ അറിയിച്ചു.
ചുഴലിക്കാറ്റ് കണക്കിലെടുത്തി മസ്‌കത്തില്‍നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കുകയോ റീഷെഡ്യുള്‍ ചെയ്യുകയോ ചെയ്തിരുന്നു. ഞായറാഴ്ച വൈകിട്ടാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Cyclone Shaheen: Scene from Raim Park side of Muttrah, Muscat. #OmanObserver #Oman #rain #Shaheen #shaheencyclone #شاين#الحالة_المدارية pic.twitter.com/Wj8Z46qDTw
— Oman Observer (@OmanObserver) October 3, 2021