റിയാദ്- ഒമാനിലും യുഎയിലും ഷാഹീന്‍ ചുഴലിക്കാറ്റ് വീശുന്നതോടനുബന്ധിച്ച് സൗദിയിലുണ്ടായേക്കാവുന്ന കാലാവസ്ഥ വ്യതിയാനം സൗദി ദുരന്തനിവാരണ സമിതി അടിയന്തര യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തു. ആവശ്യമായ മുന്‍കരുതല്‍ പാലിക്കാന്‍ സമിതി എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി
നാളെ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ പ്രസ്താവനയെ തുടര്‍ന്നാണിത്. നജ്‌റാന്‍, അസീര്‍, ജിസാന്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളിലും ഇതിന്റെ ആഘാതമുണ്ടാവുമെന്നാണ് വിലയിരുത്തല്‍.