വെൽഫെയർ പാർട്ടി ദശവാർഷികോപഹാരം; പ്രവാസി ആംബുലൻസ് നാടിനു സമർപ്പിച്ചു

വെൽഫെയർ പാർട്ടി പത്താം വാർഷികോപഹാരമായി പ്രവാസി സാംസ്‌കാരിക വേദി സൗദി അറേബ്യ നൽകുന്ന ആംബുലൻസ് ഹമീദ് വാണിയമ്പലം സമർപ്പിക്കുന്നു.

ജിദ്ദ- വെൽഫെയർ പാർട്ടിയുടെ പത്താം വാർഷികോപഹാരമായി പ്രവാസി സാംസ്‌കാരിക വേദി സൗദി അറേബ്യ നൽകുന്ന ആംബുലൻസ് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം നാടിനു സമർപ്പിച്ചു. ആംബുലൻസ് കൂടി ലഭ്യമായതോടെ മലപ്പുറം ജില്ലാ ടീം വെൽഫെയറിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 
18 ലക്ഷം രൂപ ചെലവിൽ മലപ്പുറം ജില്ലാ ടീം വെൽഫെയറിന് കൈമാറിയ ആംബുലൻസ് മഞ്ചേരി മെഡിക്കൽ കോളേജ് കേന്ദ്രമായാണ് സർവീസ് നടത്തുക.
മഞ്ചേരി പുതിയ ബസ് സ്റ്റാന്റിൽ നടന്ന ചടങ്ങിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. പ്രവാസി സാംസ്‌കാരിക വേദി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുഹ്സിൻ ആറ്റാശ്ശേരി, പ്രവാസി വെസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി അഷ്റഫ് എം.പി, പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ബന്ന മുതുവല്ലൂർ, വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരകുന്ന്, പ്രവാസി സെൻട്രൽ പ്രൊവിൻസ് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ മാറായി, വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് അൻവർ സഈദ്, ശ്രീനിവാസൻ എടപ്പറ്റ (വൈസ് പ്രസിഡന്റ് വെൽഫെയർ പാർട്ടി മലപ്പുറം), റഹൂഫ് ചാവക്കാട് (മെമ്പർ, പ്രവാസി ഈസ്റ്റേൺ പ്രൊവിൻസ്), ഹനീഫ മാസ്റ്റർ (കെ.എസ്.ടി.എം സംസ്ഥാന സെക്രട്ടറി), ആരിഫ് ചുണ്ടയിൽ (ജില്ലാ ക്യാപ്റ്റൻ ടീം വെൽഫെയർ), രജിത മഞ്ചേരി (ജില്ലാ ജനറൽ സെക്രട്ടറി, വിമൻ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം), കൊടവണ്ടി ഹമീദ് (വളണ്ടിയർ, മഞ്ചേരി മെഡിക്കൽ കോളേജ്), നജീബ് (വൈസ് പ്രസിഡന്റ് ട്രോമാകെയർ മഞ്ചേരി), വി.പി. മുഹമ്മദ് കുട്ടി (രക്ഷാധികാരി സേവന കേന്ദ്രം മഞ്ചേരി) എന്നിവർ ആശംസകൾ അർപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി വഹാബ് വെട്ടം സ്വാഗതവും മഞ്ചേരി മണ്ഡലം പ്രസിഡന്റ് ഹസീന വഹാബ് നന്ദിയും പറഞ്ഞു.


 

Latest News