ദുബായ് - ലോകത്തിലെ ഏറ്റവും വലിയ ഹാക്കത്തണുകളില്‍ ഒന്നായ നാസ സ്‌പേസ് ആപ് ഹാക്കത്തണ്‍ ദുബായില്‍ ആരംഭിച്ചു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നു വിദ്യാര്‍ത്ഥികള്‍, ശാസ്ത്രജ്ഞര്‍, സംരംഭകര്‍, ഡിസൈനര്‍മാര്‍, എന്‍ജിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, നിര്‍മാതാക്കള്‍, കലാകാരന്മാരുള്‍പ്പടെ വിവിധ മേഖലകളിലെ പ്രമുഖര്‍, സാധാരണക്കാര്‍ എന്നിവര്‍ പങ്കെടുക്കുന്നു. ഞായര്‍ രാത്രി 11:59 ന് അവസാനിക്കും.
48 മണിക്കൂര്‍ നേരത്തേക്ക് നാസയുടെ ഓപണ്‍ ഡാറ്റ തുറന്നുകൊടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത് ഉപയോഗിച്ച് വിവിധ പ്രോജക്ടുകള്‍ സമര്‍പ്പിക്കാം. ഇതില്‍നിന്ന് 10 ആഗോള അവാര്‍ഡു ജേതാക്കളെ തെരഞ്ഞെടുക്കും.