Sorry, you need to enable JavaScript to visit this website.

കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കും; നിശബ്ദനാകില്ലെന്ന് പാലാ ബിഷപ്പ്

കോട്ടയം -  വിവാദ പരാമർശത്തെ തുടർന്ന് നിശബ്ദതയിലായിരുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഗാന്ധി ജയന്തി ദിനത്തിൽ ലേഖനമെഴുതി തന്റെ നിലപാട് കൂടുതൽ വ്യക്തമാക്കി. തുറന്നുപറയേണ്ടപ്പോൾ നിശബ്ദനായി ഇരിക്കരുത് എന്ന തലക്കെട്ടോടെയുളള ദീർഘമായ ലേഖനത്തിൽ ഉടനീളം ഉദ്ധരണികളും ഉണ്ട്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കുമെന്നാണ് ബിഷപ്പ് സമർഥിക്കുന്നത്. സമുദായത്തെ കാർന്നു തിന്നുന്ന നിന്മകളെക്കുറിച്ച് സംസാരിക്കാൻ പാടില്ലേ എന്ന ചോദ്യത്തിലൂടെ പരോക്ഷമായി വിവാദ വിഷയത്തെ ദീപിക യിൽ എഴുതിയ ലേഖനത്തിൽ സമർഥിക്കുന്നു.

മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ നാം എത്തിപ്പെടുമോ എന്നതാണ് ഇന്നു നിലനിലനിൽക്കുന്ന ആശങ്ക.മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തിൽ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലർ ശഠിക്കുന്നത്. സമുദായത്തെകാർന്നു തിന്നുന്ന തിന്മകളെക്കുറിച്ച് സംസാരിക്കാൻ പാടില്ലത്രേ.മതേതരത്വംകൊണ്ട് ആർക്കാണ് ഗുണമെന്ന ചോദ്യം പല കോണുകളിൽനിന്നും ഉയരുന്നുണ്ട്.സെക്കുലറിസം എങ്ങനെയാണു തീവ്രവാദത്തിനു ജന്മം നൽകുന്നതെന്നു പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽനിന്ന് നാം പഠിക്കണം.ഇന്ത്യൻ സെക്കുലറിസത്തെ അതിന്റെ ഉദാത്ത അർഥത്തിൽ എല്ലാവരും സ്വീകരിക്കുന്നില്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമാവില്ല.തെറ്റുകൾക്കെതിരേ സംസാരിക്കാത്തവർ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. 

തിന്മക്കെതിരേ ഒരുമിച്ചു കൈകോർക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ല.ഭാരതത്തിന് മതേതരത്വം പ്രിയങ്കരമാണ്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും. നമ്മുടേത് ഭരണഘടനാപരമായ മതേതരത്വമാണ്.മതസമൂഹവും സെക്കുലർ സമൂഹവും ഒന്നിച്ചു ജീവിക്കാൻ പഠിക്കണം.എല്ലാ മതങ്ങളും ആദരിക്കപ്പെടണം എന്നതാണ് ഭാരതത്തിന്റെ മതേതരത്വം അഥവാ സെക്കുലറിസം. ഏതു സമൂഹത്തിലും തിന്മകളും പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ടാവാമെങ്കിലും സമൂഹത്തിൽ അന്തച്ഛിദ്രവും അസ്വസ്ഥതയും അസമാധാനവും വിതയ്ക്കാൻ ആരും കാരണമാകരുത്.തിന്മകൾക്കെതിരേ നമ്മൾ ജാഗരൂകരായിരിക്കണം. 

സമൂഹത്തിലെ അപകടങ്ങൾക്കെതിരേ മുന്നറിയിപ്പുകൾ നൽകപ്പെടുമ്പോൾ നമുക്കു വേണ്ടത് വിവേകവും ജാഗ്രതയുമാണ്. സാമൂഹിക തിന്മകൾക്കെതിരേ നമുക്കു വേണ്ടത് മൗനമോ തമസ്‌കരണമോ തിരസ്‌കരണമോ വളച്ചൊടിക്കലുകളോ പ്രതിഷേധമോ അല്ല.മറിച്ച് അവയെപ്പറ്റിയുള്ള പഠനങ്ങളും അന്വേഷണങ്ങളും തുറന്ന ചർച്ചകളും പ്രതിരോധ നടപടികളുമാണ്. സമൂഹത്തിന്റെ സുസ്ഥിതിക്കും നിലനിൽപിനും ആരോഗ്യകരമായ വളർച്ചക്കും ഇത് അനിവാര്യമാണ്.

ഇന്ത്യൻ ദേശീയതയ്ക്കു തുരങ്കം വയ്ക്കുന്ന തിന്മകളെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ ക്രിമിനൽ മനഃസ്ഥിതിയോടെയും അസഹിഷ് ണുതയോടെയുമല്ല പ്രതികരിക്കേണ്ടത്. ഗാന്ധിജിയുടെ ജീവിതം മൂടിവയ്ക്കപ്പെട്ടതോ മറഞ്ഞിരിക്കുന്നതോ ആയ സത്യത്തെ കണ്ടെത്താനും അതിനെ ഉൾക്കൊള്ളാനും നമ്മെ പ്രചോദിപ്പിക്കും. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും. നമ്മുടേത് ഭരണഘടനാപരമായ മതേതരത്വമാണ്.മതസമൂഹവും സെക്കുലർ സമൂഹവും ഒന്നിച്ചു ജീവിക്കാൻ പഠിക്കണം. ഇവിടെയാണ് ഇന്ത്യൻ സെക്കുലറിസം ലോകത്തിനു മാതൃകയാകുന്നത്. എല്ലാ മതങ്ങളും ആദരിക്കപ്പെടണം എന്നതാണ് ഭാരത മതേതരത്വം അഥവാ സെക്കുലറിസം.  ഗാന്ധിയൻ ദർശനങ്ങൾ വ്യാഖ്യാനിക്കുമ്പോഴും തന്റെ പഴയ നിലപാടിന് ബലം നൽകുന്ന രീതിയിലാണ് ലേഖനം.


 

Latest News