Sorry, you need to enable JavaScript to visit this website.

ഭാര്യയെ കൊന്ന് കുട്ടികളുടെ സ്‌കൂൾ ഗ്രൂപ്പിലേക്ക് വാട്‌സാപ്പ് സന്ദേശം; ഭർത്താവ് പിടിയിൽ

കൊണ്ടോട്ടി- അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ മക്കളുടെ കൺമുന്നിലിട്ട് ഭാര്യയെ കഴുത്തുമുറുക്കി കൊന്ന ഭർത്താവിനെ മണിക്കൂറുകൾക്കുള്ളിൽ പോലിസ് അറസ്റ്റ് ചെയ്തു. വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡ് അനന്തായൂർ ഇളമ്പലാറ്റാശ്ശേരിയിൽ കുഞ്ഞുമുഹമ്മദിന്റെ മകൾ ശാക്കിറ(27)ആണ് കൊല്ലപ്പെട്ടത്. ഭർത്താവ്  മുക്കം മലമയമ്മ  മുത്തലം അത്തിക്കാട്ട് വീട്ടില്‍ സതീശ് എന്ന മുഹമ്മദ് ഷമീർ(41)നെ ഉച്ചയോടെ മാവൂരിൽ നിന്ന് പിടികൂടി.
വ്യാഴാഴ്ച രാത്രി ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം. അയൽവാസികൾക്കും കുട്ടികളുടെ സ്‌കൂൾ ഗ്രൂപ്പിലും താൻ ഭാര്യയെ കൊന്നുവെന്ന് ശബ്ദസന്ദേശം അയച്ച് ഷമീർ മുങ്ങുകയായിരുന്നു. ഇതോടെ വീട്ടിലെത്തിയ പോലിസും പ്രദേശവാസികളും ബന്ധുക്കളും വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് തറയിൽ ശാക്കിറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുക്കിയാണ് ശാക്കിറയെ കൊലപ്പെടുത്തിയത്. ഈ സമയം ഇവരുടെ മക്കളായ ഷംന,മുഹമ്മദ് സിനാൻ എന്നിവർ വീട്ടിലുണ്ടായിരുന്നു. ഷമീറിന്റെ ശബ്ദ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വാഴക്കാട് പോലിസ്  അന്വേഷണം ഊർജ്ജിതമാക്കിയത്.തുടർന്നാണ് മാവൂർ പി.എച്ച്.ഡി പൈപ്പ് ലൈൻ റോഡിൽ കാട്ടിൽ ഒളിച്ചിരിന്ന ഷമീറിനെ ഉച്ചയോടെ പിടികൂടകയത്.ഷാക്കിറയുടെ മൃതദേഹം വാഴക്കാട് പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
   ശാക്കിറയുടെ മരണം പത്ര വാർത്ത നോക്കി ഉറപ്പ് വരുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന് പ്രതി പോലിസിനോട് പറഞ്ഞു. ഇതിനായി മദ്യത്തിൽ വിഷം ചേർത്ത് കത്തിയും അരികെ വെച്ച് കിടക്കുകയാരുന്നു മുഹമദ് ഷമീർ.ശാക്കിറക്ക് രണ്ട് പേരുമായി അവിഹിതമുണ്ടെന്നും ഇതിൽ മനംനൊന്താണ് കൃത്യം ചെയ്തതെന്നും ഇയാൾ പൊലിസിനോട് പറഞ്ഞു.കൊല ചെയ്യാനായി നൈലോൺ കയർ മാവൂരിൽ നിന്നാണ് വാങ്ങിയത്. മറ്റൊരു വധശ്രമത്തിൽ തിരുവമ്പാടി പോലിസ് സ്റ്റേഷനിൽ ഷമീറിനെതിരേ കേസ് നിലവിലുണ്ട്.ഇരുവരും പ്രണയിച്ച് വിവാഹിതരായതാണ്. കൊല്ലപ്പെട്ട സാബിറക്ക് ആദ്യ വിവാഹത്തിൽ നിസാം എന്ന മകൻ കൂടിയുണ്ട്.മാതാവ്.നഫീസ.സഹോദരങ്ങൾ.ലിയാഖത്തലി,മുനീർ,സാദിഖ്.

 

Latest News