തിരുവനന്തപുരം-സംഘപരിവാര്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന ത്രിപുരയിലെ സഖാക്കള്‍ക്ക് ഐക്യദാര്‍ഢ്യം എന്ന പേരില്‍ സിപിഎം ആഹ്വാനം ചെയ്ത ത്രിപുര ധന ശേഖരണത്തില്‍ കേരളത്തില്‍ നിന്ന് ലഭിച്ചത് 6,06,52,223 രൂപ.
ജില്ല തിരിച്ചുള്ള കണക്ക്: കാസര്‍കോട് : 2558148, കണ്ണൂര്‍ : 7334039, വയനാട് : 912381, കോഴിക്കോട് : 8532583, മലപ്പുറം : 3640871, പാലക്കാട് : 3342923, തൃശൂര്‍ : 5652745, എറണാകുളം : 5368816, ഇടുക്കി : 3886141, കോട്ടയം : 2839680, ആലപ്പുഴ : 4827841, പത്തനംതിട്ട : 2500000, കൊല്ലം : 3003994, തിരുവനന്തപുരം : 5852161. എകെജി സെന്ററില്‍ നേരിട്ട് ലഭിച്ചത് : 399900.
സെപ്തംബര്‍ 25നാണ് സിപിഎം ആഹ്വാന പ്രകാരം ഹുണ്ടിക പിരിവ് നടത്തിയത്. 35,000 കേന്ദ്രത്തിലാണ് ധനശേഖരണം നടന്നത്.
സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും വസ്തുവകകള്‍ക്കും നേരെ ബിജെപി ക്രിമിനലുകള്‍ നടത്തിയ ആക്രമണത്തില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. അക്രമത്തിനിരയായവരെ സഹായിക്കാന്‍ വേണ്ടിയാണ് ധനസമാഹരണം നടത്തിയതെന്ന് സിപിഎം അറിയിച്ചു.