തിരുവനന്തപുരം-പ്രവാസി ക്ഷേമത്തിനായി സംസ്ഥാന ബജറ്റില്‍ മന്ത്രി തോമസ് ഐസക് 80 കോടി രൂപ വകയിരുത്തി. പ്രവാസികള്‍ക്കായി കിഫ്ബിയിലുടെ മസാല ബോണ്ട് ഇറക്കും. കെഎസ്എഫ്ഇയുടെ പ്രത്യേക എന്‍ആര്‍ഐ ചിട്ടി മാര്‍ച്ച് ഏപ്രില്‍ കാലയളവില്‍ ആരംഭിക്കും. ചിട്ടിക്ക് പലിശക്കു പകരം ലാഭവിഹിതമാകും ലഭ്യമാക്കുക. ചിട്ടിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും പെന്‍ഷനും നല്‍കും. ചിട്ടിയിലൂടെ നാടിന്റെ വികസനത്തില്‍ എന്‍ആര്‍ഐകളുടെ പങ്കാളിത്തത്തിനാണു ലക്ഷ്യമിടുന്നത്.
ലോക മലയാളികളെ ആകെ കേരളവുമായി ബന്ധിപ്പിക്കുന്ന ലോക കേരള സഭയ്ക്കു കൂടുതല്‍ തുക അനുവദിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സംവിധാനവും നടപ്പാക്കും. പ്രവാസികളുടെ ഓണ്‍ലൈന്‍ ഡാറ്റാ ബേസ് തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രവാസികളുടെ ഓണ്‍ലൈന്‍ ഡാറ്റാ ബേസ് തയാറാക്കുമെന്നു കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ചിരുന്നു.