Sorry, you need to enable JavaScript to visit this website.

താലിബാൻ അനുകൂല പരാമർശം; മാധ്യമം ലേഖകൻ ഹസനുൽ ബന്നക്ക് സസ്‌പെൻഷൻ

കോഴിക്കോട്- ടെലിവിഷൻ ചർച്ചയിൽ താലിബാൻ അനുകൂല പരാമർശം നടത്തിയ മാധ്യമം പത്രത്തിലെ ദൽഹി ചീഫ് റിപ്പോർട്ടർ ഹസനുൽ ബന്നയെ സസ്‌പെന്റ് ചെയ്തു. ഒരാഴ്ചയാണ് സസ്‌പെൻഷൻ. സ്ഥാപനത്തിന്റെ നയനിലപാടുകൾക്ക് വിരുദ്ധമായി പൊതു ഇടങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുകയും സോഷ്യൽ മീഡിയ പോളിസി ലംഘിക്കുകയും ചെയ്തതു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. ഏഷ്യാനെറ്റ് ചർച്ചയിലാണ് ഹസനുൽ ബന്നയുടെ വിവാദ പരാമർശങ്ങളുണ്ടായത്. സസ്പെൻഷൻ കാലയളവിൽ എച്ച്.ആർ ഡിപ്പാർട്ട്മെന്റിന്റെ അനുമതിയില്ലാതെ മാധ്യമം ഓഫീസുകളിൽ പ്രവേശിക്കരുതെന്നും നോട്ടീസിലുണ്ട്. 

Latest News