കോഴിക്കോട്- കനത്ത മൂടല്‍ മഞ്ഞുമൂലം കരിപ്പൂരില്‍ വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി. പുലര്‍ച്ചെ ഒരുമണിക്ക് ശേഷം പുറപ്പെടേണ്ടിയിരുന്ന അഞ്ച് വിമാനങ്ങളാണ് വൈകിയത്.മൂടല്‍ മഞ്ഞ് നീങ്ങിയതിനെ തുടര്‍ന്ന് വിമാനങ്ങള്‍ റീ ഷെഡ്യൂള്‍ ചെയ്ത് പുറപ്പെടും.യാത്രക്കാരെ താത്ക്കാലികമായി ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്.