ജിദ്ദ- ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദീ നാഷണല്‍ കമ്മറ്റി 'മതം വിദ്വേഷമല്ല, വിവേകമാണ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ത്രൈമാസ കാംപയിന്റെ ഉദ്ഘാടനം നാളെ സൗദി സമയം വൈകുന്നേരം 4.30ന് വെര്‍ച്വല്‍ സമ്മേളനമായി നടക്കും. കേരളാ നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിക്കും. സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനിയില്‍, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, കെ.എന്‍.എം. വൈസ്. പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍, ഇസ്ലാഹീ സെന്റര്‍ സൗദീ നാഷണല്‍ കമ്മറ്റി പ്രസിഡന്റ് അബൂബക്കര്‍ മേഴത്തൂര്‍, ജനറല്‍ സെക്രട്ടറി അബ്ബാസ് ചെമ്പന്‍, ട്രഷറര്‍ ഡോ. മുഹമ്മദ് ഫാറൂഖ് തുടങ്ങിയവര്‍ സംസാരിക്കും. മതം വിദ്വേഷമല്ല, വിവേകമാണ് എന്ന പ്രമേയം നിച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍ വിശദീകരിക്കും.
വെര്‍ച്വല്‍ സമ്മേളനത്തിന്റെ ടെലികാസ്റ്റിംഗ് 'റിനൈ ടിവി' യിലൂടെയായിരക്കും. https://youtu.be/CTPIDAKGl-g എന്ന യൂട്യൂബ് ലിങ്കിലൂടെ സമ്മേളനം ലൈവായി വീക്ഷിക്കാനാകും.