മക്ക- മക്ക നവരിയയിയെ കഫ്റ്റീരിയയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കുറ്റ്യാടി സ്വദേശി അജ്മലാ(30)ണ് മരിച്ചത്. നവാരിയയിലെ കഫ്റ്റീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു. കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയുമായുണ്ടായ വാക്തർക്കം മൂർച്ഛിച്ചുണ്ടായ അടിപിടിയിൽ അജ്മലിന് പരിക്കേറ്റിരുന്നു. പിന്നീട് കടയിൽ തന്നെ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.