ജിസാൻ- അന്നം തരുന്ന രാജ്യത്തിന് ജീവരക്തം എന്ന ക്യാമ്പയിനുമായി ദർബ് കെ.എം.സി.സി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ദർബ് ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ 15 യൂണിറ്റ് രക്തം ദാനം ചെയ്തു. ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഹാരിസ് കല്ലായി രക്തം നൽകി ഉദ്ഘാടനം ചെയ്തു.
ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് മേധാവി മുഹമ്മദ്, ലാബ് മേധാവി മുഹമ്മദ് അബൂ ജമീൽ,ദർബ് കെ എം സി സി ഭാരവാഹികളായ സുൽഫീക്കർ അലി, റബീഹ് റഹ്‌മാൻ ആവയിൽ, പി എ ഇഹ്‌സാൻ, അഹമ്മദ് ഷഫീഖ്, ഫൈസൽ കൊമ്പൻ, ബാബ ഗൂഡല്ലൂർ, സാദിഖ് കൊണ്ടോട്ടി, മുനീർ മടവൂർ എന്നിവർ നേതൃത്വം നൽകി. കെ.എം.സി.സിയെ ഹോസ്പിറ്റൽ ഡയറക്ടർ അലി മുഹമ്മദ് അബു ശഗാറ അഭിനന്ദിച്ചു.