റിയാദ് - പട്ടാപ്പകല്‍ പെട്രോള്‍ ബങ്ക് തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി. കാറില്‍ ഇന്ധനം നിറക്കാന്‍ ബങ്കിലെത്തിയ സംഘമാണ് തൊഴിലാളിയെ തട്ടിക്കൊണ്ടുപോയത്. ഇന്ധനം നിറച്ചുകഴിഞ്ഞതോടെ പിന്‍വശത്തെ ഡോര്‍ തുറന്ന് സംഘത്തില്‍ ഒരാള്‍ തൊഴിലാളിക്ക് പണം നല്‍കാന്‍ ശ്രമിക്കുകയും പണം കൈപ്പറ്റുന്നതിനിടെ തൊഴിലാളിയെ മറ്റൊരു സംഘാംഗം ബലപ്രയോഗത്തിലൂടെ കാറിനകത്തേക്ക് ഉന്തിത്തള്ളികയറ്റുകയും സംഘം കാറുമായി സ്ഥലംവിടുകയുമായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പെട്രോള്‍ ബങ്കിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.