Sorry, you need to enable JavaScript to visit this website.

കോഴിക്കോട്‌നിന്നുള്ള വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി

കോഴിക്കോട്- കോഴിക്കോട് ജില്ലയിൽനിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ സാന്നിധ്യം കണ്ടെത്തി. കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളിലാണ് നിപ സാന്നിധ്യം കണ്ടെത്തിയത്. ഇന്നാണ് വവ്വാലുകളുടെ സാമ്പിൾ പരിശോധന ഫലം പുറത്തെത്തിയത്. ചില വവ്വാലുകളിൽ നിപയ്ക്ക് എതിരായ ആന്റിബോഡികളും കണ്ടെത്തി. രണ്ടിനം വവ്വാലുകളിലാണ് നിപ സാന്നിധ്യം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും വിദഗ്ധർ വ്യക്തമാക്കി.
 

Latest News