Sorry, you need to enable JavaScript to visit this website.

സെസി സേവ്യറിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ആലപ്പുഴ-ആലപ്പുഴയിലെ വ്യാജ അഭിഭാഷ സെസി സേവ്യറിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മതിയായ യോഗ്യത ഉണ്ടെന്ന് വിശ്വസിപ്പിച്ച് ആലപ്പുഴ കോടതിയില്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ച കേസിലാണ് നടപടി. സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാതിരുന്നതിന് പിന്നാലെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് സെസിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
രണ്ട് വര്‍ഷത്തോളം ജുഡീഷ്യറിയെ കബളിപ്പിച്ച വ്യക്തിയാണ് സെസി. തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് സെസി സേവ്യര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. മനപ്പൂര്‍വ്വം ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുണ്ട്. അഭിഭാഷകബിരുദം വ്യാജമാണെന്ന് വ്യക്തമായതോടെ പോലീസ് നേരത്തെ സെസിക്കെതിരെ കേസെടുത്തിരുന്നു.കോടതിയില്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് കീഴടങ്ങാനായി സെസി സേവ്യര്‍ എത്തിയെങ്കിലും കോടതിയില്‍ നിന്നും ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ മുങ്ങിയിരുന്നു. ആള്‍മാറാട്ടവും വഞ്ചനയും ഉള്‍പ്പെട ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് നോര്‍ത്ത് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് അറിഞ്ഞതോടെയാണ് സെസി മുങ്ങിയത്. സെസിക്കെതിരെ ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ നോര്‍ത്ത് പോലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്.
 

Latest News