കൊടകര കുഴല്‍പണ കേസ്: ചോദ്യം ചെയ്യല്‍ ആരംഭിച്ചു

തൃശൂര്‍ - കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ആരംഭിച്ചു. കേസിലെ രണ്ടു പ്രതികളെയാണ് ചോദ്യം ചെയ്യാനായി തൃശൂര്‍ പോലീസ് ക്ലബിലേയ്ക്ക് വിളിച്ചുവരുത്തിയത്. കവര്‍ച്ചാ സംഘത്തിലുള്‍പ്പെട്ട പ്രതികളായ ബാബു, ഷുക്കൂര്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. ബാബുവിന്റെ ഭാര്യയേയും ചോദ്യം ചെയ്തിരുന്നു. പണം കവര്‍ച്ച ചെയ്യാനും ഒളിപ്പിക്കാനും പങ്കാളികളായ 22 പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ കോവിഡ് പശ്ചാത്തലത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. അടുത്ത ദിവസവും തുടരും.

 

 

Latest News