ദുബായ്- യു.എ.ഇയിലെ ബഹുഭൂരിഭാഗം കമ്പനികളും അടുത്ത 12 മാസത്തിനകം പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് സര്‍വേ. പത്ത് തൊഴിലുടമകളില്‍ ഏഴു പേരും ഒരു വര്‍ഷത്തിനകം പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്നാണ് തൊഴിലവസരങ്ങള്‍ നല്‍കുന്ന സൈറ്റായ ബൈത്ത് ഡോട് കോം നടത്തിയ സര്‍വേയില്‍ പറയുന്നു. പ്രധാനമായും ആരോഗ്യമേഖലയിലായിരിക്കും കൂടുതല്‍ റിക്രൂട്ട്‌മെന്റ്.
അടുത്ത മൂന്ന് മാസത്തിനകം ഹെല്‍ത്ത് കെയര്‍, മെഡിക്കല്‍ സര്‍വീസുകളിലേക്കായിരിക്കും കൂടുതല്‍ ജീവനക്കാരെ കണ്ടെത്തുക (66 ശതമാനം). മാനവശേഷി (65 ശതമാനം), ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്-എഫ്.എം.സി.ജി (64 ശതമാനം) എന്നിങ്ങനെ ആയിരിക്കും മറ്റു മേഖലകളിലെ റിക്രൂട്ട്‌മെന്റ്.
യു.എ.ഇയിലെ 72 ശതമാനം തൊഴിലുടമകളും പുതിയ റിക്രൂട്ട്‌മെന്റ് നടത്താന്‍ ഒരുങ്ങുകയാണെന്ന് മിഡില്‍ ഈസ്റ്റ് ജോബ് ഇന്‍ഡകസ് സര്‍വേ പറയുന്നു. അടുത്ത മൂന്ന് മാസത്തിനകം കസ്റ്റമര്‍ സര്‍വീസില്‍ പുതിയ പ്രതിനിധികളെ കണ്ടെത്താന്‍ ആലോചിക്കുന്നതായി 25 ശതമാനം കമ്പനികള്‍ വെളിപ്പെടുത്തി.
ഇംഗ്ലീഷിലും അറബിയിലും പ്രാവിണ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് 52 ശതമാനം തൊഴിലുടമുകള്‍ പറഞ്ഞപ്പോള്‍ നല്ല നേതൃപാടവുമള്ളവരെയാണ് വേണ്ടതെന്ന് 48 ശതമാനം അഭിപ്രായപ്പെടുന്നു. എച്ച്.ആര്‍. മാനേജര്‍മാരേയും റിസപ്ഷനിസ്റ്റുകളേയും 17 ശതമാനം തൊഴിലുടമകള്‍ അന്വേഷിക്കുന്നു.