മക്ക- ഹറമില്‍ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനത്തിന് ഉതകും വിധം ഹറം പ്രസിഡന്‍സി സജ്ജീകരണമൊരുക്കി. മതാഫില്‍ 25 പുതിയ വരികള്‍ കൂടി ഒരുക്കിയതോടെ നൂറുകണക്കിന് പേര്‍ക്ക് ഒരേസമയം അധികമായി ത്വവാഫ് ചെയ്യാം. നമസ്‌കാര സ്ഥലങ്ങളിലും ഇത്തരം സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്.
മതാഫിനും, നമസ്‌കാര സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കുന്നതിനുള്ള പുതിയ സ്റ്റിക്കറുകള്‍ പതിച്ചു. തീര്‍ഥാടകര്‍ക്ക് ഇത് കൂടുതല്‍ സൗകര്യപ്രദമാകുമെന്ന് ഹറം പ്രസിഡന്‍സി പറഞ്ഞു.
കോവിഡ് മഹാമാരിക്ക് ഏകദേശം ശമനമുണ്ടായതോടെ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇരുഹറമുകളിലേക്കും തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ നമസ്‌കരിക്കാന്‍് കയറാന്‍ പ്രത്യേക അനുമതി ആവശ്യമില്ല. തവക്കല്‍നയിലെ ഇമ്യൂണ്‍ സ്റ്റാറ്റസ് മതിയാകും. എന്നാല്‍ റൗദ സന്ദര്‍ശനത്തിനും മക്ക ഹറമില്‍ പ്രവേശിക്കുന്നതിനും ഇത്്മര്‍ന ആപ്പ് വഴി മുന്‍കൂര്‍ അനുമതി ആവശ്യമാണ്.