ജിദ്ദ- പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ സൗദിയില്‍ ഇനി കണക്കുകള്‍ കേന്ദ്രീകരിക്കുന്നത് വാക്‌സിനേഷനില്‍.
കഴിഞ്ഞ ദിവസങ്ങളില്‍ 50 ഉം 50നു താഴെയുമാണ് വിവിധ പ്രവിശ്യകളിലായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ ആകെ പ്രതിദിന കോവിഡ് ബാധിതരുടെ കണക്ക് മാത്രമാണ് മന്ത്രാലയം ഇപ്പോള്‍ പുറത്തുവിടുന്നത്. ഇതുവരെ ഓരോ പ്രവിശ്യയിലേയും പുതിയ രോഗികളുടെ എണ്ണം പുറത്തുവിട്ടിരുന്നു.
വാക്‌സിനേഷന്‍ പുരോഗതിയുടെ കണക്കിലാണ് സൗദി ആരോഗ്യ മന്ത്രാലയം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതില്‍ അല്‍ബാഹ പ്രവിശ്യയാണ് മുന്നിട്ടുനില്‍ക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. ഇവിടെ ജനസംഖ്യയുടെ 67.6 ശതമാനമാണ് ഇരു വാക്‌സിനുകളും സ്വീകരിച്ചത്.
മറ്റു പ്രവിശ്യകളില്‍ രണ്ട് വാക്‌സിനും സ്വീകരിച്ചവരുടെ ശതമാനം.
റിയാദ്-66.9 ശതമാനം
കിഴക്കന്‍- 66.0
മക്ക-59.0
അസീര്‍- 56.8
അല്‍ ഖസീം- 56.3
തബൂക്ക്- 54.5
ജിസാന്‍- 54.5
ഹായില്‍- 51.9
ഉത്തര അതിര്‍ത്തി-51.4
മദീന-51.3
അല്‍ജൗഫ്-49.8
നജ്‌റാന്‍-49.6