ചണ്ഡിഗഡ്- കോൺഗ്രസ് പഞ്ചാബ് അധ്യക്ഷ സ്ഥാനത്ത്‌നിന്ന് നവജ്യോത് സിംഗ് സിദ്ദു രാജിവച്ചു. സിദ്ദുവിനെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനാക്കിയത് മുതൽ സംസ്ഥാന കോൺഗ്രസിൽ തുടരുന്ന പടലപ്പിണക്കമാണ് സിദ്ദുവിന്റെ രാജിയിലും കലാശിച്ചത്. പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയെയും സിദ്ദു അംഗീകരിക്കുന്നില്ല എന്നതാണ് രാജിയിൽ എത്തിയത്. പഞ്ചാബിന്റെ ഭാവിയുടെ കാര്യത്തിൽ ഒരു തരത്തിലും വിട്ടുവീഴ്ചക്ക് തയ്യാറാകില്ലെന്നും സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും സിദ്ദു വ്യക്തമാക്കി.