റിയാദ്- ഇന്ത്യയില്‍നിന്ന് സൗദി അറേബ്യയിലേക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന വ്യാജ വാര്‍ത്ത പ്രചരിക്കുന്നു.
ഇന്ത്യക്ക് പുറമെ, ബംഗ്ലാദേശ്,പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് നേരിട്ടു വരാമെന്നാണ് ഇംഗ്ലീഷ് പത്രത്തിന്റെ പേരിലുള്ള വ്യാജ ട്വീറ്റില്‍ പറയുന്നത്.
ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നതിന് വിദേശ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.