ജിസാന്‍- അന്നം തരുന്ന രാജ്യത്തിനു ജീവരക്തം സമ്മാനം എന്ന പ്രമേയവുമായി കെ എം സി സി സൗദി നാഷണല്‍ കമ്മിറ്റി വര്‍ഷം തോറും സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിക്കാറുള്ള രക്തദാന ക്യാമ്പ് വാദി ദവാസിര്‍ സെന്‍ട്രല്‍ കമ്മിറ്റിക്കു കീഴിലും നടത്തി.
വാദി ദിവാസിര്‍ ജനറല്‍ ആശുപത്രിയിലും തത് ലീസ് ഗവണ്മെന്റ് ജനറല്‍ ഹോസ്പിറ്റലിലും ബിഷ മലിക് അബ്ദുല്ല ഹോസ്പിറ്റലിലുമാണ് രക്തദാനം സംഘടിപ്പിച്ചത്.
വാദി ദവാസിറില്‍ സത്താര്‍ കായംകുളം, അബ്ദുള്ള പടിക്കല്‍, ഷജീര്‍ പെരുമ്പാവൂര്‍, മുനീര്‍ വയനാട്, ഷമീര്‍ കുന്നമംഗലം, ഫാറൂഖ് താനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തത് ലീസ് ജനറല്‍ ഹോസ്പിറ്റലില്‍ നടന്ന രക്ത ദാന ക്യാമ്പ് ഡോ. താഹിര്‍ അബു സയിദ് ഉദ്ഘാടനം ചെയ്തു.
ഡോ. ഹസന്‍, കന്നേറ്റി ഷെറഫുദീന്‍, വാളാട് അബുബക്കര്‍, നജുമുദ്ധീന്‍ അമ്പലക്കണ്ടി , ബാസിം എടവണ്ണപ്പാറ, സൈനുദ്ധീന്‍ കൊടുവള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബിഷ മലിക് അബ്ദുല്ല ഹോസ്പിറ്റലില്‍ നടന്ന രക്തദാനത്തിന് ഹംസ ഉമ്മര്‍ താനാണ്ടി, ഫാരിസ് പാക്കത് , സത്താര്‍ പെരിന്തല്‍മണ്ണ, ജാസിര്‍ കൊണ്ടോട്ടി, മുഹമ്മദ് നിസാര്‍ ഫറൂഖ്, ബഷീര്‍ പുല്ലൂണി തുടങ്ങിയവരും നേതൃത്വം നല്‍കി.