കൊച്ചി- കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന വി.എം സുധീരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാവ് താരീഖ് അൻവർ എത്തി. സുധീരനുമായി താരീഖ് അൻവർ കൂടിക്കാഴ്ച നടത്തി. സുധീരൻ എക്കാലത്തും കോൺഗ്രസുകാരനായി തുടരുമെന്നും സുധീരനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം താരീഖ് അൻവർ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ഉന്നയിച്ച വിഷയങ്ങൾ കോൺഗ്രസ് ഹൈക്കമാന്റുമായി പങ്കുവെക്കുമെന്നും താരീഖ് അൻവർ പറഞ്ഞു.