ദുബായ്- യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് എക്‌സ്‌പോ 2020യുടെ ഓപറേഷന്‍സ് സെന്റര്‍ സന്ദര്‍ശിച്ചു. എക്‌സ്‌പോ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനം. ഒക്ടോബര്‍ ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയാണ് എക്‌സ്‌പോ.
സന്ദര്‍ശനത്തിന് എത്തിയ ശൈഖ് മുഹമ്മദ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു. 95 രാജ്യങ്ങളില്‍ നിന്നുള്ള 134 യൂണിറ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ സ്വകാര്യ സംഘം സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ പങ്കുവച്ചു.
എക്‌സ്‌പോ 2020 ഗംഭീരമായ പരിപാടിയായിരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പങ്കുവച്ചു. ദുബായ് പോലീസിന്റെയും ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെയും പ്രവര്‍ത്തനങ്ങളും അദ്ദേഹം പരിശോധിച്ചു.