വൈക്കം-കുലശേഖര മംഗലത്ത് യുവാവിനേയും യുവതിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തി കലാധരന്‍ മകന് അമര്‍ജിത് (23), കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാര്‍ മകള്‍ കൃഷ്ണപ്രീയ (21) എന്നിവരെയാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമര്‍ജിത് ഹോട്ടല്‍ മാനേജ്മെന്റ് പൂര്‍ത്തിയാക്കിയിരുന്നു. കൃഷ്ണപ്രീയ എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയായിരുന്നു.