കോട്ടയം- നാലു മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഓട്ടോഡവറായ കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ.ബാബു - സൂസന്‍ ദമ്പതികളുടെ ഏക മകന്‍ ഇഹാനെയാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മരിച്ച നിലയില്‍ കണ്ടത്.ഈ സമയം കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ സൂസനാണു റിജോയെ ഫോണില്‍ വിളിച്ച് കുട്ടിക്ക് അനക്കമില്ലെന്നറിയിച്ചതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് റിജോ വാര്‍ഡംഗം ആന്റണി ജോസഫിനെ വിവരം അറിയിച്ചു. ഇവര്‍ വീട്ടിലെത്തി ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.കുട്ടിയുടെ അമ്മ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടുന്നയാളാണെന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്നു പൊലീസ് അറിയിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.