ദുബായ്- യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യനറുക്കെടുപ്പില്‍ ഏഴുപേര്‍ക്ക് 77,777 ദിര്‍ഹം വീതം സമ്മാനം. ശനിയാഴ്ച രാത്രി നടന്ന നറുക്കെടുപ്പില്‍ എമിറേറ്റ്‌സ് ഡ്രോയുടെ ഗ്രാന്‍ഡ് പ്രൈസായ 77,777,777 ദിര്‍ഹമാണ്. അതിലേക്കുള്ള എന്‍ട്രിയും ഈ ഏഴുപേര്‍ക്കും ലഭിക്കും. യു.എ.ഇയില്ഡ ആദ്യമായാണ് ഇത്ര വലിയ സമ്മാനത്തുക.
നറുക്കെടുപ്പ് മെഷീന്‍ ആദ്യം എടുത്തത് 8841218 എന്ന നമ്പരാണ്. ഗ്രാന്‍ഡ് പ്രൈസ് ലഭിക്കണമെങ്കില്‍ സമ്മാനാര്‍ഹമായ നമ്പരിന്റെ ഏഴ് അക്കങ്ങളും ഇതേ ക്രമത്തിലാകണം. ആറ് അക്കങ്ങളും ഇതേ ക്രമത്തിലായ ഒരാള്‍ക്ക് 777,777 ദിര്‍ഹം സമ്മാനം ലഭിച്ചു.