ദുബായ്- ദുബായിലെ സ്‌കൂളുകളില്‍ 100 ശതമാനം വിദ്യാര്‍ഥികളേയും സ്‌കൂളില്‍ എത്തിക്കാന്‍ നടപടി ആരംഭിച്ചു. ഇതിനു മുന്നോടിയായി ക്ലാസ് മുറികളും സ്‌കൂള്‍ ബസും സ്‌കൂള്‍ അധികൃതര്‍ സജ്ജമാക്കിത്തുടങ്ങി. ഒക്ടോബര്‍ മൂന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.
വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിക്കും.
അബുദാബിയില്‍ താല്‍പര്യമുള്ളവര്‍ക്ക് സ്‌കൂളില്‍ വരാം. അല്ലാത്തവര്‍ക്ക് ഇലേണിങ് തുടരാം. മധ്യവേനല്‍ അവധിക്കുശേഷം ഓഗസ്റ്റ് 29ന് സ്‌കൂളുകള്‍ തുറന്നപ്പോള്‍ നേരിട്ടെത്തി പഠിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായിരുന്നു.
എന്നാല്‍ കോവിഡ് ഭീതി മൂലം ഭൂരിഭാഗം വിദ്യാര്‍ഥികളും ഇ-ലേണിംഗ് തുടരുകയായിരുന്നു. യു.എ.ഇയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതും വാക്‌സിനേഷന്‍ അന്തിമ ഘട്ടത്തിലെത്തിയതുംമൂലം നിയന്ത്രണങ്ങളില്‍ ഒട്ടേറെ ഇളവ് നല്‍കിയിട്ടുണ്ട്.