Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവച്ചു

കൊച്ചി-കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവച്ചു. കെപിസിസി പ്രസിഡന്റിന് രാജിക്കത്ത് കൈമാറി. ആരോഗ്യകരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നു എന്നാണ് വിഎം സുധാരന്‍ നല്‍കിയ വിശദീകരണം. പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്ന് വി.എം സുധീരന്‍ വ്യക്തമാക്കി. ഇന്നലെ വൈകീട്ടാണ് വി.എം സുധീരന്‍ രാജിക്കത്ത് കൈമാറിയത്. കെ.പി.സി.സി പ്രസിഡന്റിന് നേരിട്ടാണ് രാജി നല്‍കിയത്. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നു വി എം സുധീരന്‍ അറിയിച്ചു.
കെപിസിസി പുനഃസംഘടനാ ചര്‍ച്ചകളുടെ ഭാഗമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തും. പുനഃസംഘടന ഈ മാസം 30ന് അകം പൂര്‍ത്തിയാക്കാനുള്ള നീക്കങ്ങളാണ് നേതൃതലത്തില്‍ നടക്കുന്നത്.
കെപിസിസി ഡിസിസി പുനഃസംഘടനയുടെ ഭാഗമായുള്ള നേതൃതല ചര്‍ച്ചകള്‍ക്കായാണ് താരിഖ് അന്‍വറിന്റെ കേരള സന്ദര്‍ശനം. ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ നേതാക്കളെ അനുനയിപ്പിച്ചെങ്കിലും സ്ഥിതിഗതികള്‍ അദ്ദേഹം അവലോകനം ചെയ്യും. ഇന്ന് കൊച്ചിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തുന്ന താരിഖ് അന്‍വര്‍, നാളെയും മറ്റന്നാളും മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ കാണും. എ, ഐ ഗ്രൂപ്പുകള്‍ കെപിസിസി ഭാരവാഹി പട്ടികയിലേയ്ക്ക് പരിഗണിക്കേണ്ടവരുടെ പേരുകള്‍ കെ.സുധാകരന് കൈമാറിയിട്ടുണ്ട്. താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് സൂചന. ഗ്രൂപ്പ് പ്രതിനിധികളെ ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തി അനുനയ നീക്കമാണ് കെപിസിസി നേതൃത്യവും ലക്ഷ്യമിടുന്നത്.
 

Latest News