ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച മോറല്‍ സയന്‍സ് അധ്യാപകന് 29 വര്‍ഷം തടവ്

പാവറട്ടി- വിനോദയാത്രയ്ക്കിടെ ബസില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സന്മാര്‍ഗ ശാസ്ത്ര അധ്യാപകന് അതിവേഗ പോക്‌സോ കോടതി 29 വര്‍ഷം കഠിന തടവും 2.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാവറട്ടി പുതുമനശേരിയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായിരുന്ന നിലമ്പൂര്‍ സ്വദേശി കാരാടന്‍ വീട്ടില്‍ അബ്ദുല്‍ റഫീക്ക് (44) ആണ് ശിക്ഷിക്കപ്പെട്ടത്. 2012ലാണ് കേസിനാസ്പദമായ സംഭവം. വിനോദ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ കുഞ്ഞ് വീട്ടില്‍ അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതോട് മാതാവ് ഡോക്ടറെ കാണിക്കുകയായിരുന്നു. പരിശോധനയില്‍ ലൈംഗികാതിക്രമം നടന്നതായും ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതായും കണ്ടെത്തി. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമം (പോക്‌സോ) നിലവില്‍ വന്നതിനു ശേഷം തൃശൂര്‍ ജില്ലയില്‍ ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്. കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി എം.പി ഷിബുവാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.
 

Latest News