അല്‍ബാഹ - നഗരത്തില്‍ പൊതുസ്ഥലത്തു വെച്ച് ഏറ്റുമുട്ടിയ ഏഴു പേരെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി അല്‍ബാഹ പോലീസ് അറിയിച്ചു. സംഘം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇരുപതിനടുത്ത് പ്രായമുള്ള ഏഴു സൗദി യുവാക്കളാണ് അറസ്റ്റിലായത്. നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ബാഹ പോലീസ് അറിയിച്ചു.