മീഞ്ചന്ത, കോഴിക്കോട്- റിയാദിലെ ആദ്യകാല പ്രവാസിയും ഗ്രീന്‍ സ്‌ക്വയര്‍ റസിഡന്‍സ് അ്‌സോസിയേഷന്‍ സ്ഥാപക കമ്മിറ്റി ജനറല്‍ സെക്രട്ടരിയുമായിരുന്ന ടി.വി ഉമ്മര്‍ കോയയുടെ നിര്യാണത്തില്‍ അസോസിയേഷന്‍ അനുസോചിച്ചു. വട്ടക്കിണര്‍ പാരിസ് ഹാളില്‍ പ്രസിഡന്റ് പി. വിജയഗോപാലന്റെ അധ്യക്ഷതയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച ചേര്‍ന്ന യോഗത്തില്‍ പാരിസ് അബൂബക്കര്‍, ജിജില്‍ വിജയന്‍, കെ. യൂനുസ്, എം.കെ ഷഫീഖ്, എന്‍.എം മുഹമ്മദ്, നജീബ്, ഫൗസിയ ഉമ്മര്‍കോയ, പി.ആദം എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടരി സി.പി.എം അബ്ദുറഹിമാന്‍ ബിന്‍ അഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.