തിരുവനന്തപുരം- നാര്‍കോട്ടിക് ജിഹാദ് സംബന്ധിച്ച വിവാദ പരാമര്‍ശത്തില്‍ സര്‍വക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് മടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. യു.ഡി.എഫ് യോഗത്തിനുശേഷം
വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് 14 ദിവസം വേണ്ടിവന്നു. പ്രശ്‌നം ഇനിയും വഷളാകട്ടെ എന്നാണ് സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാരിന് ആദ്യമുണ്ടായിരുന്ന നിലപാടല്ല ഇപ്പോഴുള്ളത്. സമുദായ നേതാക്കളുമായുള്ള ചര്‍ച്ച തുടരാനാണ് യുഡിഎഫ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ ലഭിക്കാതെ വലയുകയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.