റിയാദ് - ദക്ഷിണ സൗദിയിലെ ജിസാനില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഹൂത്തി മിലീഷ്യകളുടെ ശ്രമം. രാവിലെയാണ് ജിസാന്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ മിസൈല്‍ തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന മിസൈല്‍ കണ്ടെത്തി തകര്‍ക്കുകയായിരുന്നു.
ദക്ഷിണ സൗദിയില്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ച് ഹൂത്തികള്‍ അയച്ച മൂന്നു ഡ്രോണുകളും സഖ്യസേന തകര്‍ത്തു. വൈകിട്ടാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച മൂന്നു പൈലറ്റില്ലാ വിമാനങ്ങള്‍ ദക്ഷിണ സൗദി ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്തുവിട്ടത്.