കൊച്ചി- വിമാനത്തിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫയല്‍ നോക്കുന്ന ചിത്രം ആഘോഷമാക്കി ട്രോളന്മാര്‍. ദീര്‍ഘ വിമാന യാത്ര ഫയല്‍ നോക്കാനും അവസരമൊരുക്കുന്നുവെന്ന യു.എസ് യാത്രയിലെ ഫോട്ടോ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചത്. കേന്ദ്ര മന്ത്രിമാരും ബി.ജെ.പി, സംഘ്പരിവാര്‍ പ്രവര്‍ത്തകരും ഫോട്ടോ ഷെയര്‍ ചെയ്ത് പ്രധാനമന്ത്രിയെ പ്രകീര്‍ത്തിക്കുന്നതിനിടയിലാണ് ട്രോളന്മാരുടെ രസകരമായ അവതരണം.
ലീവ് കഴിഞ്ഞ ഗള്‍ഫിലേക്ക് മടങ്ങുന്ന പ്രവാസി മുതല്‍ വര്‍ഷം മുഴുവന്‍ ഉഴപ്പി പരീക്ഷ തലേന്ന് പഠിക്കുന്ന വിദ്യാര്‍ഥി വരെ പലതരത്തിലാണ് ട്രോളന്മാര്‍ മോഡിയുടെ ചിത്രത്തെ കണ്ടത്.
കച്ചവടം ചെയ്ത പ്രോപര്‍ട്ടികളുടെ പേരാണോ മോഡി ജീ വെട്ടിക്കളയുന്നതെന്നും അവര്‍ ചോദിക്കുന്നു.