അടൂര്‍- അടൂരില്‍ ഭര്‍ത്താവ് മരിച്ചത് അറിയാതെ ഭാര്യ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങള്‍. 76 കാരനായ പഴകുളം പടിഞ്ഞാറ് സ്ലോമ വീട്ടില്‍ ഫിലിപ്പോസ് ചെറിയാനാണ് ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചത്. ഫിലിപ്പോസും ഭാര്യ അല്‍ഫോന്‍സയും മാത്രമായിരുന്നു വീട്ടില്‍ താമസമുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഭര്‍ത്താവിന് സുഖമില്ലാതെ കിടക്കുകയാണെന്ന് അല്‍ഫോന്‍സ അയല്‍വാസിയോട് പറയുകയായിരുന്നു.
അയല്‍വാസിയാണ് വിവരം പുനലൂരിലുള്ള ഇവരുടെ മകളെ അറിയിക്കുന്നത്. മകളുടെ നിര്‍ദ്ദേശമനുസരിച്ച് ഫിലിപ്പോസിനെ ആശുപത്രിയില്‍ കൊണ്ടുപോകാനായി കൊച്ചുമകന്‍ ആംബുലന്‍സുമായി എത്തുമ്പോഴാണ് ഗൃഹനാഥന്‍ മരിച്ച വിവരം അറിയുന്നത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. അല്‍ഫോന്‍സ മാനസിക നില തെറ്റിയ രീതിയിലാണ് സംസാരിക്കുന്നത്. ഫിലിപ്പോസിന്റെ മരണകാരണം വ്യക്തമല്ല.