റിയാദ് - ഫൈനല്‍ എക്‌സിറ്റില്‍ സൗദി അറേബ്യ വിട്ട ശേഷം പുതിയ വിസയില്‍ രാജ്യത്തെത്തുന്നവര്‍ക്ക് പഴയ ഡ്രൈവിംഗ് ലൈസന്‍സ് പുതിയ ഇഖാമയിലേക്ക് മാറ്റാമെന്ന് സൗദി ട്രാഫിക് ഡയക്ടറേറ്റ് വ്യക്തമാക്കി.
രണ്ടു വര്‍ഷം മുമ്പ് തന്റെ പക്കല്‍ സൗദി ഡ്രൈവിംഗ് ലൈസന്‍സുണ്ടായിരുന്നെന്നും ഫൈനല്‍ എക്‌സിറ്റില്‍ സ്വദേശത്തേക്ക് തിരിച്ചുപോയ താന്‍ പിന്നീട് പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ തിരിച്ചെത്തിയതായും അറിയിച്ചും ഈ സാഹചര്യത്തില്‍ കാലാവധിയുള്ള തന്റെ ഡ്രൈവിംഗ് ലൈസന്‍സിനു പകരം പുതിയ ഇഖാമ നമ്പറില്‍ ലൈസന്‍സ് നേടാന്‍ ട്രാഫിക് ഡയറക്ടറേറ്റിനെ സമീപിച്ചാല്‍ മതിയോ, അതല്ല വീണ്ടും ഡ്രൈവിംഗ് സ്‌കൂളില്‍ പോയി ടെസ്റ്റുകള്‍ പാസായി ലൈസന്‍ നേടേണ്ടതുണ്ടോയെന്ന് ആരാഞ്ഞും വിദേശികളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവിംഗ് സ്‌കൂളിലെ ട്രാഫിക് ഡയറക്ടറേറ്റ് വിഭാഗത്തെ സമീപിച്ച് പുതിയ ഇഖാമ നമ്പറില്‍ ഡ്രൈവിംഗ് ലൈസന്‍സ് മാറ്റി ലഭിക്കുന്നതിന് അപേക്ഷ നല്‍കിയാല്‍ മാത്രം മതിയെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.