കോഴിക്കോട്- പാലാ ബിഷപ്പ് വിവാദ പ്രസ്താവന പിൻവലിക്കണമെന്ന് മുസ്ലിം സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് ചേർന്ന സച്ചാർ സമിതി യോഗമാണ് ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയത്. ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിൽ സർക്കാർ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. സർവ്വകക്ഷി യോഗം സ്വാഗതാർഹമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വിവാദത്തിലെ മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ഇ.ടി മഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.