തിരുവനന്തപുരം- പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ മുഖ്യമന്ത്രി പ്രസ്താവന മാത്രമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വാസവൻ അടച്ച അധ്യായം മുഖ്യമന്ത്രി എന്തിനാണ് വീണ്ടും തുറന്നതെന്ന് സതീശൻ ചോദിച്ചു. രണ്ടാഴ്ച മുമ്പ് നടത്തിയ പ്രസ്താവന വീണ്ടും ആവർത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സർവ്വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം സതീശൻ ആവർത്തിച്ചു.