ജുബൈൽ- വർണോത്സവം-2018 എന്ന പേരിൽ ജുബൈൽ ഒ.ഐ.സി.സി കുടുംബവേദി വാർഷികവും റിപ്പബ്ലിക് ദിനവും വിപുലമായി ആഘോഷിച്ചു. പ്രസിഡന്റ് ഷിബു റാന്നി പതാക ഉയർത്തി. പൗരന്മാർക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
കുട്ടികളുടെ ശാസ്ത്ര പ്രദർശനം, ചിത്രകാരന്മാരായ ജയകൃഷ്ണൻ, സുനിൽകുമാർ എന്നിവരുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ച ആർട്ട് ഗ്യാലറി, പ്രവാസ എഴുത്തുകാർ രചിച്ച പുസ്തകമേള, വിവിധ തരം രുചിക്കൂട്ടുകളുടെ ഭക്ഷണമേള, ആഭരണ വസ്ത്ര മേള, മെഡിക്കൽ ക്യാമ്പ്, ഒപ്പന മത്സരം, നാടൻപാട്ട് മത്സരം, ജയൻ തച്ചൻപാറ അണിയിച്ചൊരുക്കിയ നാടകം, നിമ്മി സുരേഷ് അണിയിച്ചൊരുക്കിയ പൂതപ്പാട്ട് എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം, ചിങ്കാരിമേളം, ഓട്ടം തുള്ളൽ തുടങ്ങിയ കലാ പരിപാടികൾ വർണോത്സവത്തിന്റെ മാറ്റു കൂട്ടി.
സാംസ്‌കാരിക സമ്മേളനം ഒ.ഐ.സി. സി ദമാം റീജണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ വക്താവ് മൻസൂർ പള്ളൂർ റിപ്പബ്ലിക് ദിന സന്ദേശം നൽകി.
ദമാം വനിതാ അഭയ കേന്ദ്രം മേധാവി അബ്ദുൽ ലത്തീഫ് സ്വാലിഹ് അൽ നുഐം മുഖ്യാതിഥി ആയിരുന്നു. ജുബൈൽ ഒ.ഐ.സി.സി കുടുംബ വേദിയുടെ 'കാരുണ്യ ഹസ്തം' അവാർഡ് കോശി സാമുവേലിന് ബിജു കല്ലുമലയും മുഖ്യാതിഥിക്കുള്ള മെമന്റോ കുടുംബവേദി വൈസ് പ്രസിഡന്റ് സലിം വെളിയത്തും കൈമാറി.
ഇ.കെ സലിം, സിറാജ് പുറക്കാട്, ശിഹാബ് കായംകുളം, വിൽസൺ തടത്തിൽ, അഡ്വ.ആന്റണി, നജീബ് നസീർ, ഉസ്മാൻ കുന്നംകുളം, ആശ ബൈജു പ്രസംഗിച്ചു. ഷിബു റാന്നി അധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അനിൽ കണ്ണൂർ സ്വാഗതവും ജനറൽ സെക്രട്ടറി റിയാസ് എൻ.പി നന്ദിയും പറഞ്ഞു .
ഒപ്പന മത്സരത്തിൽ ഹുഫൂഫ് ഒ.ഐ.സി.സി ബാലജന വേദി ഒന്നും ജുബൈൽ ഒപ്പന ടീം രണ്ടും സ്ഥാനം കരസ്ഥമാക്കി. ദമാം ഒപ്പന ടീമിനാണ് മൂന്നാം സമ്മാനം. നാടൻപാട്ടു മത്സരത്തിൽ യഥാക്രമം ആന്റണി ആൻഡ് ടീം, എ.ആർ.എസ്, നാട്ടുകൂട്ടം ടീമുകൾ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ശാസ്ത്ര മേളയിൽ വിവിധ മത്സര വിഭാഗങ്ങളിൽ ലക്ഷ്മി നരസിംഹം, ഇസാക്കിയപ്പൻ, ആശ്രിത്, ഗണേശ്, ഖാജാ, മുഖദ്ദിർ, മസീൻ, അബ്ദുൽ റഹ്മാൻ, അനുസൂലിൻ, അഭിമന്യു പ്രദീപ്, മസീൻ ഇബ്രാഹിം, ഫാരിസ്, റോഷൻ, കൃഷ്ണപ്രിയ, സ്വാതി മഹേന്ദ്രൻ എന്നിവർ സമ്മാനം നേടി.
ടോണി സാമുവേൽ, ബൈജു അഞ്ചൽ, അൻഷാദ് ആദം, സുചിത ഷിജു, റീജ അൻവർ, അജ്മൽ താഹ കോയ, റിനി സലിം, നിഷ അനിൽ, ജയിംസ് കൈപ്പള്ളിൽ, നജ്മുന്നിസ റിയാസ്, ബിൻസി ഷിബു, വഹീദാ ഫാറൂഖ്, ഹിശാം, അനു അശോക്, ചെറിയാൻ, അരുൺ നായർ, തോമസ് തുണ്ടുമണ്ണിൽ ആന്റണി തോമസ്, ഷമീസ്, ജസീർ എന്നിവർ നേതൃത്വം നൽകി.
അഷ്‌റഫ് മൂവാറ്റുപുഴ, ഹനീഫ് റാവുത്തർ, നൂഹ് പാപ്പിനിശ്ശേരി, ഷിജില ഹമീദ്, റഷീദ് ഇയ്യാൽ, ഷാജിദ് കാക്കൂർ, നസീർ തുണ്ടിൽ, കിച്ചു കായംകുളം, സുരേഷ് കണ്ണൂർ, അൻസാർ ആദിക്കാട്, നിസാർ മാന്നാർ തുടങ്ങിയ ഒ.ഐ.സി.സി നേതാക്കൾ സന്നിഹിതരായിരുന്നു. ജാഫർ കുടുവ, ആൻസി മോഹൻ എന്നിവർ അവതാരകരായി.