ദമാം- മലപ്പുറം ജില്ലാ കെ.എം.സി.സി സോക്കർ മേളയിൽ റോയൽ ട്രാവൽസ് ബദർ എഫ്.സി ജേതാക്കളായി.
സൈഹാത്തിലെ അൽഖലീജ് സ്‌റ്റേഡിയത്തിൽ ദമാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷനുമായി ചേർന്ന് നടത്തിയ മേളയുടെ ആവേശകരമായ കലാശപ്പോരാട്ടത്തിൽ റിയാദിലെ ഐ.ബി ടെക് ലാന്റേൺ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അവർ കീഴ്‌പ്പെടുത്തിയത്.
ഇരു ടീമുകളും തുടക്കം മുതലേ ആക്രമിച്ച് കളിച്ചു. ആദ്യ പകുതിയിൽ മുബാറക് നേടിയ ഒരു ഗോളിന് ഐ.ബി ടെക് എൽ.എഫ്.സിയാണ് ആദ്യം സ്‌കോർ ചെയ്തത്. രണ്ടാം പകുതിയിൽ ഉജ്വലമായി തിരിച്ചു വന്ന് സനൂജിന്റെ തകർപ്പൻ ഹാഫ് വോളി ഗോളിലൂടെ ബദർ എഫ്.സി സമനില പിടിച്ചു. കളി തീരാൻ പത്ത് മിനിറ്റ് ബാക്കി നിൽക്കെ ബദറിന്റെ ഉനൈസിന്റെ ക്രോസ് ഒഴിവാക്കാൻ ശ്രമിച്ച ലാന്റേൺ എഫ്.സി പ്രതിരോധ നിരയിലെ പിഴവിൽ നിന്നും ലഭിച്ച സെൽഫ് ഗോൾ ഐ.ബി ടെക് എൽ.എഫ്.സിയുടെ വിധിയെഴുതി. തുല്യ ശക്തികൾ തമ്മിൽ ഏറ്റുമുട്ടിയ ഫൈനൽ മത്സരം വീക്ഷിക്കാൻ നിരവധിയാളുകളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ബദർ എഫ്.സിക്കായി നിർണായക ഗോൾ നേടിയ സനൂജ് ആണ് മാൻ ഓഫ് ദ മാച്ച്. ബദറിന്റെ തന്നെ ജാഫർ പാണ്ടിക്കാട് മികച്ച കളിക്കാരനായും സാദിഖ് മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. യുണൈറ്റഡ് എഫ്.സിയുടെ നിസാർ എടത്തനാട്ടുകര (ടോപ് സ്‌കോറർ), യംഗ് സ്റ്റാർ ടയോട്ടയുടെ അമീനുൽ നജീം (യൂത്ത് ഐക്കൺ), മാഡ്രിഡ് എഫ്.സി (എമർജിംഗ് ടീം) എന്നിവർക്കാണ് മറ്റ് അവാർഡുകൾ.
റിപ്പബ്ലിക് ദിനത്തിൽ നടന്ന മേളയുടെ സമാപന ചടങ്ങ് കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ കിംഗ്‌സ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഡി-ലിറ്റ് നേടിയ അൽമുന സ്‌കൂൾ ഗ്രൂപ്പ് ചെയർമാൻ ഡോ. ടി.പി. മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. അഫ്‌നാസ് (ദാറുസ്സിഹ), പ്രമോദ് ബുൻയാൻ (എയർ ഇന്ത്യ), മുഹമ്മദ് അൻസാരി (ദാദാബായ് ട്രാവൽസ്), അൽമുന സ്‌കൂൾ പ്രിൻസിപ്പൽ മമ്മു മാസ്റ്റർ, കേരളാ പ്രവാസി വെൽഫെയർ ബോർഡ് ഡയരക്ടർ ജോർജ് വർഗീസ്, നാസ് വക്കം, കെ.എം.ബഷീർ, അബ്ദുല്ല മഞ്ചേരി, പവനൻ മൂലക്കൽ, ഇ.എം.കബീർ, പി.ടി.അലവി, ഉണ്ണി പൂച്ചെടിയിൽ, സുനിൽ മുഹമ്മദ്, മുഹമ്മദ്കുട്ടി കോഡൂർ, മാലിക് മഖ്ബൂൽ, കബീർ കൊണ്ടോട്ടി, മാമു നിസാർ, കുഞ്ഞുമുഹമ്മദ് കടവനാട്, അഷ്‌റഫ് ആളത്ത്, റഹ്മാൻ കാരയാട്, റഫീഖ് പൊയിൽതൊടി, സിറാജ് ആലുവ, ടി.എം.ഹംസ, റഹീം തൃശൂർ, അബൂബക്കർ ഹാജി ആനമങ്ങാട്, ഒ.പി. ഹബീബ്, മുഷ്താഖ് പേങ്ങാട്, താജ് ഒബ്രോയ്, ഷബീർ ചാത്തമംഗലം, നജീബ് എരഞ്ഞിക്കൽ, അസ്‌ലം ഫറോക്ക് തുടങ്ങിയവർ സംബന്ധിച്ചു. അഹമ്മദ് മഖാർദെ (എഫ്.എസ്.എൻ ട്രാവൽസ്), അജ്മൽ അമീർ (റാഷിദ് അൽദോസരി), നിഹാൽ അഹമ്മദ് (ബദർ അൽ റാബീ), അൻവർ (അൽറയാൻ) തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു. അജയ് സുകുമാർ ബംഗാര (എയർ ഇന്ത്യ), ബഷീർ അഹമ്മദ്, നാസർ ഖാദർ, സാജിദ് ആറാട്ടുപുഴ, സുനിൽ മുഹമ്മദ് (ദാറുസ്സിഹ), സുബൈർ ഉദിരൂർ (ഏഷ്യാനെറ്റ്), റഫീഖ് കൂട്ടിലങ്ങാടി, മുജീബ് കളത്തിൽ, റിയാസ് പറളി (ഡിഫ), ഷമീർ കൊടിയത്തൂർ, ലിയാഖത്തലി തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു. കെ.പി.ഹുസൈൻ അധ്യക്ഷനായിരുന്നു. ഷബീർ തേഞ്ഞിപ്പലം സ്വാഗതവും ജൗഹർ കുനിയിൽ നന്ദിയും പറഞ്ഞു. ഡോ.അബ്ദുസലാം കണ്ണിയൻ, റസ്സൽ ചുണ്ടക്കാടൻ, ആസിഫ് കൊണ്ടോട്ടി പ്രസംഗിച്ചു. സഹീർ മുസ്‌ല്യാരങ്ങാടി അവതാരകനായിരുന്നു. അലിഭായ് ഊരകം, മുജീബ് കൊളത്തൂർ, ഇഖ്ബാൽ ആനമങ്ങാട്, മുഹമ്മദലി കോട്ടക്കൽ, ബാദുഷ പൊന്നാനി, ഇസ്മായിൽ പുക്കാട്ട്, ഷമീം കുനിയിൽ, മജീദ് തവനൂർ, ആഷിഖ് വള്ളിക്കുന്ന്, റഷീദ് പി.കെ, അഷ്‌റഫ് നേതൃത്വം നൽകി.